വാവുബലി അലങ്കോലപ്പെടുത്താന്‍ ശ്രമമെന്നു ശിവസേന

July 26, 2011 കേരളം

വര്‍ക്കല: കര്‍ക്കടക വാവുബലി പ്രമാണിച്ചു തീര്‍ഥാടനം അട്ടിമറിക്കാന്‍ ശ്രമമെന്നു ശിവസേന മണ്ഡലം ഭാരവാഹികള്‍ ആരോപിച്ചു. സ്ഥലം എംഎല്‍എയും ചില നിരീശ്വരവാദികളും ചേര്‍ന്നു വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടാന്‍ ശ്രമിക്കുന്നതായി മണ്ഡലം കണ്‍വീനര്‍ സുഭാഷ് വിശ്വനാഥന്‍, ഓര്‍ഗനൈസര്‍ വിജയന്‍ നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന വാവുബലി ഒരുക്ക-അവലോകന യോഗത്തില്‍ ഹൈന്ദവ സംഘടനകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു.  വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിനു താല്‍പര്യമില്ലെന്നും കുറ്റപ്പെടുത്തി. വാവു ബലിക്കു വരുന്ന തന്ത്രിമാര്‍ക്ക് 1200 രൂപയാണു ലൈസന്‍സ് ഫീയായി ചുമത്തിയിരുന്നതെങ്കില്‍ ഇത്തവണ അതു 3000 രുപയായി വര്‍ധിപ്പിച്ചതിലും അമര്‍ഷം പ്രകടപ്പിച്ചു. ക്ഷേത്രനവീകരണത്തിനു നടപടി സ്വീകരിക്കാത്തപക്ഷം സമരപരിപാടികള്‍ തുടങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം