ക്യാമറ ടേപ്പ് പിടിച്ചുപറിച്ച കേസിലെ പ്രതികള്‍ ജാമ്യമെടുത്തു

July 26, 2011 കേരളം

തിരുവനന്തപുരം: എല്‍എംഎസ് കോംപൗണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ക്യാമറ ടേപ്പ് പിടിച്ചുപറിച്ച കേസിലെ പ്രതികള്‍ കീഴ്‌ക്കോടതിയില്‍  കീഴടങ്ങി ജാമ്യമെടുത്തു.  കുന്നത്തുകാല്‍ സ്വദേശി സാമുവല്‍, പേയാട് സ്വദേശി ജെ. എഡ്‌വിന്‍, റസലയ്യന്‍ എന്നിവരാണു ജില്ലാ കോടതി  അനുവദിച്ച മുന്‍കൂര്‍ ജാമ്യം കീഴ്‌ക്കോടതിയില്‍ കീഴടങ്ങി നടപ്പാക്കിയെടുത്തത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, കുറ്റപത്രം ഹാജരാക്കുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണു  മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിച്ച് ക്യാമറാ ടേപ്പ് തകര്‍ത്തുവെന്നാണു കേസ്. പ്രതി എഡ്‌വിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം