ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല

July 26, 2011 കേരളം

തിരുവനന്തപുരം:  അശ്ചിതകാല സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടത്തും. ഞായറാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. ജൂലായ് 30 മുതലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഉന്നയിച്ച ആവശ്യങ്ങള്‍ ഭാഗികമായി മാത്രം അംഗീകരിച്ച നടപടിക്കെതിരെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ സ്‌പെഷല്‍ ഒ.പി. ബഹിഷ്‌കരണ സമരം നടത്തി വരികയാണ്. മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നതുപോലെ സ്‌പെഷല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുക, സ്‌പെഷാലിറ്റി അലവന്‍സുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം