പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹീന റബ്ബാനി ഇന്ത്യയിലെത്തി

July 26, 2011 ദേശീയം

ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ പാക് മന്ത്രിതല ചര്‍ച്ചയ്ക്കായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹീന റബ്ബാനി ഇന്ത്യയിലെത്തി. മുന്‍ അനുഭവങ്ങളില്‍ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ഹീന റബ്ബാനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ അനുഭവങ്ങള്‍ ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് തടസ്സമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാക് വിദേശകാര്യ മന്ത്രിയായ ശേഷം ആദ്യമായാണ് ഹിന റബ്ബാനി   ഇന്ത്യയിലെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം