2ജി സ്‌പെക്ട്രം: തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ

July 27, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹുറ. ബഹുറയ്‌ക്കെതിരെ കേസില്‍ യാതൊരു തെളിവും ഇല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. അമന്‍ ലഖി പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുക മാത്രമാണു ബഹുറ ചെയ്തതെന്നും അദ്ദേഹം വാദിച്ചു. പ്രത്യേക കോടതി ജഡ്ജി ഒ.പി.സയ്‌നിയാണു കേസ് പരിഗണിക്കുന്നത്.

2ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനാണ് സിദ്ധാര്‍ഥ ബെഹുറയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുളളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം