സ്‌പെയിനിലെ കാറ്റലോനിയയില്‍ കാളപ്പോരു നിരോധിച്ചു

July 29, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലണ്ടന്‍: സ്‌പെയിനിലെ കാറ്റലോനിയ മേഖലയില്‍ കാളപ്പോരു നിരോധിച്ചു. ബാര്‍സിലോന ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ തീരമേഖലയായ കാറ്റലോനിയ പ്രവിശ്യയിലെ 135 അംഗ നിയമസഭ കാളപ്പോരു നിരോധിക്കാന്‍ 55ന്‌ എതിരെ 68 വോട്ടോടെയാണു തീരുമാനിച്ചത്‌. കാളപ്പോരു നിരോധിക്കുന്ന സ്‌പെയിനിലെ ആദ്യ പ്രവിശ്യയാണിത്‌.
സ്‌പെയിനിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണു കാളപ്പോരെന്നു കരുതുന്നവരും മൃഗസ്‌നേഹികളും തമ്മില്‍ ദീര്‍ഘകാലമായി നടന്നുവരുന്ന സംവാദത്തിന്റെ പരിണത ഫലമാണു പുതിയ നിയമം. സീസണില്‍ ആയിരത്തിലേറെ കാളപ്പോരുകള്‍ സ്‌പെയിനില്‍ നടക്കാറുണ്ട്‌. ഇതില്‍ കാറ്റലോനിയ മേഖലയില്‍ മാത്രം കാളപ്പോരു നിരോധിക്കുന്ന ഈ നിയമം 2012ല്‍ നിലവില്‍ വരും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍