യെദ്യൂരപ്പ രാജിവെക്കണമെന്ന്‌ ബിജെപി

July 28, 2011 ദേശീയം

ന്യൂഡല്‍ഹി: ഖനി മാഫിയകളുടെ കൈയില്‍നിന്ന് കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയയോട് ഉടന്‍ രാജിവെക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. പാര്‍ട്ടി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിന്‍ശേഷം ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദാണ്‌ ഇക്കാര്യം അറിയിച്ചത്‌. നാളെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിങും ഇതിനായി ബാംഗ്ലൂരിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.കെ അഡ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം