പുതുക്കോട്ട ക്ഷേത്രത്തില്‍ നിന്ന്‌ പുരാതന ശിലാലിഖിതങ്ങള്‍

July 29, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: പുതുക്കോട്ട ജില്ലയില്‍ വെള്ളഞ്ചര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്നു 13ാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങള്‍ കണ്ടെത്തി. പാണ്ഡ്യരാജവംശത്തിലെ സുന്ദര പാണ്ഡ്യന്‍(1212-1239), ജാതവര്‍മന്‍ കുലശേഖര പാണ്ഡ്യന്‍ രണ്ടാമന്‍(1237 എഡി), വീരപാണ്ഡ്യന്‍(1253-74) എന്നിവരുടെ കാലത്തെയും നായക്‌ കാലഘട്ടമായിരുന്ന 1782 എഡിയിലെയും ലിഖിതങ്ങളാണു ലഭിച്ചത്‌.
ലിഖിത പ്രകാരം ക്ഷേത്രത്തിന്റെ പേര്‌ കുലോത്തുംഗ ചോളീശ്വരമെന്നാണ്‌. 1133- 1150 കാലഘട്ടത്തില്‍ ചോള രാജാവ്‌ കുലോത്തുംഗനാണു ക്ഷേത്രം നിര്‍മിച്ചത്‌. പിന്നീടു പാണ്ഡ്യ ഭരണകാലത്തു ക്ഷേത്രം പുതുക്കി പണിയുകയായിരുന്നു. എന്നാല്‍ ക്ഷേത്രം കുലോത്തുംഗ രാജാവിന്റെ പേരില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നുവെന്നുപുതുക്കോട്ട ചരിത്ര സാംസ്‌കാരിക ഗവേഷണ കേന്ദ്രം പ്രസിഡന്റ്‌ രാജാ മുഹമ്മദ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം