കേന്ദ്ര നിയമനങ്ങളില്‍ മുസ്‌ലിം സംവരണം പരിഗണനയില്‍

July 29, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്കു സംവരണം സജീവമായി പരിഗണിക്കുകയാണെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്ന പട്ടികയില്‍പ്പെടുത്തി സംവരണം നടപ്പാക്കാനാണ്‌ ആലോചന.
കോണ്‍ഗ്രസ്‌ പ്രകടന പത്രികയിലെ ഈ വാഗ്‌ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണ്‌. സംവരണം നടപ്പാക്കേണ്ട സാമൂഹിക ക്ഷേമ മന്ത്രാലയവുമായി ന്യൂനപക്ഷ മന്ത്രാലയം നിരന്തര സമ്പര്‍ക്കത്തിലാണെന്നു ഖുര്‍ഷിദ്‌ പറഞ്ഞു.
ഒബിസിക്കുള്ള 27% സംവരണത്തില്‍ 6% മുസ്‌ലിംകള്‍ക്കു നീക്കിവയ്‌ക്കാനായിരുന്നു മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ. എന്നാല്‍ രംഗനാഥ്‌ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുസ്‌ലിംകള്‍ക്ക്‌ 10%, മറ്റു ന്യൂനപക്ഷസമുദായങ്ങള്‍ക്ക്‌ 5% എന്നിങ്ങനെ മൊത്തം 15% ന്യൂനപക്ഷ സംവരണമാണു നിര്‍ദേശിച്ചത്‌. കേരളം, ആന്ധ്രപ്രദേശ്‌, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിലവില്‍ മുസ്‌ലിം സംവരണമുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം