സ്വാമി ശക്രാനന്ദ സമാധിയായി

July 29, 2011 കേരളം

തിരുവനന്തപുരം: സ്വാമി ശക്രാനന്ദ(86) സമാധിയായി.  ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സമാധിയായത്. തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുഖ്യസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ആധ്യാത്മിക പ്രഭാഷണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.  തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.  സമാധിയിരുത്തല്‍ ചടങ്ങുകള്‍ നാളെ രാവിലെ ഒന്‍പതിന് നെട്ടയം ആശ്രമത്തില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം