ബല്ലാരി മേഖലയിലെ ഖനനം പൂര്‍ണമായി നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു

July 29, 2011 ദേശീയം

ന്യൂഡല്‍ഹി: ബല്ലാരി മേഖലയിലെ ഖനനം പൂര്‍ണമായി നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം ഒരാഴ്ചക്കകം ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന യാതൊരു പ്രവൃത്തിയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തുനിന്ന് എത്രമാത്രം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുമ്പയിരിന്റെ ആവശ്യം എത്രയാണെന്നും അറിയിക്കണം. ഖനനത്തിന് ഖനിയുടമകള്‍ നല്‍കുന്ന റോയല്‍റ്റി കുറവാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഖനനത്തിന് ലൈസന്‍സ് നല്‍കിയതുമായുള്ള ക്രമക്കേടുകള്‍ ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പുനല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം