വൈദ്യുതി സര്‍ചാര്‍ജ് പിരിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിവെച്ചു

July 29, 2011 കേരളം

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് പിരിക്കുന്നത് ഒരുമാസത്തേക്ക് നീട്ടിവെയ്ക്കാന്‍ വൈദ്യുതിബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചു. ഇത് സപ്തംബര്‍ ഒന്നുമുതല്‍ മതിയെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു. ആഗസ്ത് മുതല്‍ സര്‍ചാര്‍ജ് പിരിക്കാനായിരുന്നു നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ സര്‍ചാര്‍ജ് പിരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൂടി അഭിപ്രായം പരിഗണിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് ബോര്‍ഡിന്റെ നിലപാട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം