മുംബൈ സ്‌ഫോടന പരമ്പര: മരണം 26 ആയി

July 30, 2011 ദേശീയം

മുംബൈ: മുംബൈയില്‍ മൂന്നിടങ്ങളിലായി ജൂലൈ 13നുണ്ടായ സ്‌ഫോടന പരമ്പരയില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ  മരിച്ചവരുടെ എണ്ണം 26 ആയി. ഹരികിഷന്‍ ദാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രകാന്ത് വങ്കര്‍(42) ആണു മരിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ദക്ഷിണ മുംബൈയിലെ ഓപ്പറ ഹൗസില്‍ ഉണ്ടായ സ്‌ഫോടനത്തിലാണ് ചന്ദ്രകാന്ത് വങ്കറിനു പരുക്കേറ്റത്. പരുക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം