യെദ്യൂരപ്പ രാജിക്കത്ത്‌ നല്‍കി

July 31, 2011 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌ യെദ്യൂരപ്പ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക്‌ രാജിക്കത്ത്‌ നല്‍കി. രാവിലെ 7.30ഓടെ യെദ്യൂരപ്പ രാജിക്കത്ത്‌ ഫാക്സ്‌ ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയോടെ അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കും. അതിന്‌ ശേഷം ചേരുന്ന നിയമസഭാകക്ഷി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കും. വാര്‍ത്താക്കുറിപ്പിലാണ്‌ യെദ്യൂരപ്പ രാജി തീരുമാനം അറിയിച്ചത്‌. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും സുഷമാ സ്വരാജും ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് യെദ്യൂരപ്പ രാജി നിര്‍ദേശത്തിന് വഴങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ദേശീയ ജനറല്‍ സെക്രട്ടറി അനന്തകുമാറിന്റെ നേതൃത്വത്തിലുള്ള യെദ്യൂരപ്പ വിരുദ്ധപക്ഷത്തിന് വിമര്‍ശനത്തിന് കൂടുതല്‍ ശക്തി പകരുന്നതായി ഈ നടപടികള്‍. കത്ത് നേതൃത്വത്തിന് ഔദ്യോഗികമായി അയച്ചതോടെ ഇനി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുക എന്ന നടപടി മാത്രമേ ബാക്കിയുള്ളൂ. സദാനന്ദ ഗൗഡ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം