കോടതിയലക്ഷ്യം: ജയരാജന് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു

August 1, 2011 കേരളം

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം. നേതാവ് എം.വി. ജയരാജന്‍ പുതിയ കുറ്റപത്രം നല്‍കി. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജയരാജന്‍ ഹൈക്കോടതിയില്‍ കോടതിയില്‍ പറഞ്ഞു. ആദ്യത്തെകുറ്റപത്രം അവ്യക്തമായിരുന്നതിനാലാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. പുതിയ കുറ്റപത്രത്തില്‍ സമയം, സ്ഥലം എന്നിവ പരാമര്‍ശിക്കണമെന്നും ജയരാജന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. വിചാരണ ഈമാസം 16ന് തുടങ്ങും. പുല്ലുവില, ശുംഭന്‍ എന്നീ വാക്കുകള്‍ കോടതിയെ അപമാനിക്കുന്നവയാണെന്നാണ് കുറ്റപത്രത്തിലുള്ളത്. ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ തുടരുന്ന കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ജയരാജന്റെ ഹര്‍ജി സുപ്രിം കോടതിയും തള്ളിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം