നിരാഹാര സമരവേദി മാറ്റാം: അണ്ണാഹസാരെ

August 1, 2011 ദേശീയം

ന്യൂഡല്‍ഹി: ഈമാസം 16 ന്   തുടങ്ങുന്ന നിരാഹാരസമരത്തിന്റെ വേദി മാറ്റാന്‍ ഒരുക്കമാണെന്ന് അണ്ണാ ഹസാരെ അറിയിച്ചു. എന്നാല്‍ ജന്തര്‍മന്തറിനു പകരം   പൊലീസ് നിര്‍ദേശിക്കുന്ന സ്ഥലം ജനങ്ങള്‍ക്ക് അനായാസം എത്തിച്ചേരാന്‍ കഴിയുന്നതായിരിക്കണമെന്ന് ഹസാരെ പറഞ്ഞു. അതേസമയം   ജന്തര്‍ മന്തര്‍ സമരത്തിന് അനുമതി നിഷേധിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ഡല്‍ഹി പൊലീസ് അറിയിച്ചുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം