പാക്‌ ബസ്‌ സര്‍വ്വീസ്‌ മുടങ്ങി

July 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍:ജമ്മുകാഷ്‌മീരില്‍ നിന്നും പാക്‌ അധിനിവേശ കാഷ്‌മീരിലേക്കുള്ള പ്രതിവാര ബസ്‌ സര്‍വ്വീസ്‌ “കാരവാന്‍ ഇ അമിന്‍ ” മണ്ണിടിച്ചിലിനെത്തുടര്‍ന്ന്‌ മുടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2005 ഏപ്രില്‍ ഏഴിന്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗാണ്‌ സര്‍വ്വീസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ദൈ്വവാര സര്‍വ്വീസായിരുന്നു തുടക്കത്തില്‍. അടുത്തിടെയാണ്‌ പ്രതിവാര സര്‍വ്വീസായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം