ലൈംഗികാതിക്രമത്തെ കേരളസമൂഹം ഗൗരവത്തോടെ കാണണം: ഹൈക്കോടതി

August 1, 2011 കേരളം

കൊച്ചി: പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം വര്‍ധിച്ചു വരികയാണെന്നും കേരള സമൂഹം ഇതിനെ ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി. സീരിയല്‍, സിനിമാ ഭ്രമവും പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ള ആഗ്രഹവുമാണ് ഇത്തരം സംഭവങ്ങളിലേക്കു നയിക്കുന്നതെന്നും   കോടതി   പറഞ്ഞു. പറവൂര്‍ പീഡനക്കേസിലെ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ   തളളികൊണ്ടാണു കോടതിയുടെ പരാമര്‍ശം.
സമ്പന്നരും ഉന്നതരുമായ പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്നതു കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അപേക്ഷകള്‍ തളളിക്കൊണ്ട് ജസ്റ്റിസ് കെ. ടി ശങ്കരന്‍ വ്യക്തമാക്കി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം മുന്‍ പ്രാദേശിക നേതാവ്   തോമസ് വര്‍ഗീസ്   അടക്കം എട്ടുപേരാണ്   ജാമ്യാപേക്ഷ നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം