മള്ളിയൂര്‍ ആധ്യാത്മിക രംഗത്തെ ദിവ്യജ്യോതിസ്: ആന്റണി

August 2, 2011 കേരളം

കോട്ടയം: ആധ്യാത്മിക രംഗത്തെ ദിവ്യജ്യോതിസ് ആയിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി അനുസ്മരിച്ചു. ആത്മീയ മണ്ഡലത്തില്‍ മാത്രമല്ല സാംസ്‌കാരിക രംഗത്തും ഒരുപോലെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെന്ന് എന്‍എസ്എസ് പ്രസിഡന്റ് പി.കെ നാരായണപ്പണിക്കര്‍ അനുസ്മരിച്ചു. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത മഹത്വമായിരുന്നു മള്ളിയൂരിന്റേതെന്നു നടന്‍ ജയറാം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം