സൊറാബുദ്ദീന്‍ കേസ്‌: മോഡിയെ ചോദ്യംചെയ്യും

July 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സൊറാബുദീന്‍ ഷേ ക്ക്‌ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യാന്‍ സിബിഐ നീക്കം തുടങ്ങി.കേസില്‍ പ്രതിയായ ഗുജറാത്ത്‌ മുന്‍ആഭ്യന്തര സഹമന്ത്രി അമിത്‌ ഷാ സിബിഐക്കു മുന്നില്‍ നാടകീയമായി കീഴടങ്ങിയതോടെ കേസ്‌ പുതിയ വഴിത്തിരിവിലെത്തിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം ഷായില്‍ ഒതുക്കാതെ നീങ്ങുകയാണ്‌. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുമതി നേടുന്നതിന്റെ ആദ്യഭാഗമായി ഉദ്യോഗസ്ഥര്‍ സിബിഐ ആസ്ഥാനവുമായി ബന്ധപ്പെട്ടുകഴിഞ്ഞതായിറിപ്പോര്‍ട്ട്‌.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജി.സി റായ്‌ഗറിനെ 2007 ഫെബ്രുവരി മൂന്നിന്‌ അര്‍ധരാത്രി തന്നെ സ്ഥലം മാറ്റുന്നതിനുള്ള ഉത്തരവില്‍ മോഡി ഒപ്പുവച്ചിരുന്നു. അന്നു തന്നെ അഹമ്മദാബാദിലെ പോലീസ്‌ അക്കാഡമിയില്‍ ചിന്തന്‍ ഷിവിര്‍ എന്ന പേരില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ ക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരെയും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും ഇവിടെ കേന്ദ്രീകരിക്കുയും ശ്രദ്ധമാറ്റുകയും ചെയ്യുന്ന പണി മറ്റു ചില അവസരങ്ങളിലും മോഡി നടപ്പാക്കിയിട്ടുണെ്‌ടന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ കണെ്‌ടത്തല്‍. പോലീസിന്റെ ശ്രദ്ധ മാറ്റിയശേഷം നിയുക്ത ഉദ്യോഗസ്ഥര്‍ കുറ്റകൃത്യം ചെയ്‌തിട്ടുണേ്‌ടായെന്ന അന്വേഷണത്തിലാണ്‌ സിബിഐ.
രാജസ്ഥാന്‍ സ്വദേശിയും മാര്‍ബിള്‍ ബിസിനസുകാരനുമായ സൊറാബുദീന്‍ ഷേക്കിനെ ലഷ്‌കര്‍ ഇ തോയിബ ബന്ധം ആരോപിച്ച്‌ തട്ടിക്കൊണ്‌ടുപോയി വധിച്ചശേഷം ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിച്ചെന്നാണ്‌ കേസ്‌. ഹൈദരാബാദില്‍നിന്നും നാസിക്കിലേക്കു യാത്ര ചെയ്യുകയായിരുന്ന സൊറാബുദീന്‍, ഭാര്യ കൗസര്‍ബി, ഇവരുടെ കുടുംബസുഹൃത്ത്‌ തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത്‌ ഭീകരവിരുദ്ധസ്‌ക്വാഡും രാജസ്ഥാന്‍പോലീസും ചേര്‍ന്നു മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍വച്ച്‌ 2005 നവംബര്‍ 24നാണു പിടികൂടിയത്‌.രണ്‌ടു ദിവസത്തിനുശേഷം അഹമ്മദാബാദ്‌ നഗരത്തിനടുത്തുണ്‌ടായ ഏറ്റുമുട്ടലില്‍ സൊ റാബുദീനും കൗസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം ഒരുവര്‍ഷത്തിനുശേഷം മറ്റൊരു ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. സൊറാബുദീന്‍ ഗുണ്‌ടാത്തലവനാണെന്നും ഇയാള്‍ക്ക്‌ ലഷ്‌കര്‍ ബന്ധമുണെ്‌ടന്നും നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്നും അഹമ്മദാബാദില്‍ ഭീകരവിരുദ്ധസ്‌ക്വാഡുമായുണ്‌ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം