സൈനികരുടെ ആശ്രിതര്‍ക്കുള്ള നിയമനം ഉടന്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

August 2, 2011 കേരളം

തിരുവനന്തപുരം: സേവനത്തിനിടയില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത സൈനികരുടെ ആശ്രിതരില്‍ അര്‍ഹതയുള്ളവര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 2011 ലെ സിവില്‍ മിലിട്ടറി ലെയ്‌സണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 33 പേര്‍ക്ക് ആശ്രിതര്‍ എന്ന നിലയില്‍ നിയമനം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനറല്‍ ഓഫീസര്‍ – കമാന്‍ഡിങ്- സതേണ്‍ ആര്‍മി കമാന്‍ഡ് ലെഫ്. ജനറല്‍ എ.കെ.സിങ്, ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്‍, അഡീ.ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവര്‍ സംബന്ധിച്ചു. നാലുവര്‍ഷത്തിനുശേഷമാണ് സിവില്‍ മിലിട്ടറി ലെയ്‌സണ്‍ കോണ്‍ഫറന്‍സ് നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം