ഗാന്ധാരി അമ്മന്‍കോവില്‍ ആഞ്ജനേയ ക്ഷേത്രത്തില്‍ കര്‍ക്കിടക ചിറപ്പ് മഹോത്സവം

August 2, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: പുളിമൂട് ഗാന്ധാരികോവില്‍ ആഞ്ജനേയ ക്ഷേത്രത്തില്‍ കര്‍ക്കിടകചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 16 വരെ രാവിലെ 9 മുതല്‍ 11 വരെ അധ്യാത്മരാമായണ പാരായണവും കഥാപ്രവചനവും.ഇന്നു വൈകുന്നേരം 7ന് കലാപീഠം സുധീഷിന്റെ സംഗീതക്കച്ചേരി.  ശ്രാവണമാസത്തിലെ നാഗചതുര്‍ത്ഥിയോടനുബന്ധിച്ച് നാളെ രാവിലെ 10ന് ആയില്യപൂജയും നൂറുംപാലും സമര്‍പ്പണവും. വൈകുന്നേരം 7ന് കളമെഴുത്തും പുള്ളുവന്‍പാട്ടും സര്‍പ്പംതുള്ളലും. 5ന് രാവിലെ 5.30നും 6.30നും മദ്ധ്യേ നിറപുത്തരി ചടങ്ങ് നടക്കും. 9ന് വൈകുന്നേരം 7ന് ആര്‍.സുബ്ബലക്ഷ്മിയും സംഘവും സംഗീതക്കച്ചേരി അവതരിപ്പിക്കും. 12ന് രാവിലെ 9 മുതല്‍ സമൂഹ ലക്ഷാര്‍ച്ചന, വൈകുന്നേരം 5ന് ദേവിക്ക് കുങ്കുമാഭിഷേകം. 16ന് രാവിലെ 8ന് ശ്രീരാമപട്ടാഭിഷേകം. ഇതിനോടനുബന്ധിച്ച് ആജ്ഞനേയസ്വാമിക്ക് 108 കലശാഭിഷേകവും വിശേഷാല്‍പൂജയും ഉണ്ടായിരിക്കും. വൈകുന്നേരം 7ന് ആര്‍.വസന്താമണിയും സംഘത്തിന്റെ വിസിലിംഗ് കച്ചേരി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍