വായ്പാ പരിധി കൂട്ടാന്‍ അനുവാദം നല്‍കുന്ന ബില്‍ യു.എസ് ഹൗസ് പാസാക്കി

August 2, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍ : യു.എസ് സര്‍ക്കാരിന്റെ വായ്പാ പരിധി കൂട്ടാന്‍ അനുവാദം നല്‍കുന്ന ബില്‍ യു.എസ് ഹൗസ് പാസാക്കി. രാജ്യത്തിന് വരുത്താവുന്ന പരമാവധി കടം 14.3 ലക്ഷം കോടി ഡോളറില്‍ നിന്ന് 16.7 ലക്ഷം കോടി ഡോളറായി ഉയര്‍ത്താന്‍ അനുവാദം നല്‍കുന്ന ബില്ലിനെ 269 പേര്‍ അനുകൂലിച്ചപ്പോള്‍ വ്യത്യസ്ഥ കാരണങ്ങളാല്‍ 161 പേര്‍ ബില്ലിനെതിരെ വോട്ടുചെയ്തു.
ബില്‍ പാസായതോടെ അമേരിക്കയുടെ സമ്പദ്‌മേഖല തത്കാലത്തേക്ക് രക്ഷനേടി. എന്നാല്‍, ബജറ്റ് കമ്മിയും പൊതു കടവും കുമിഞ്ഞുയരുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ തുടരും. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ പൊതുകടം കുതിച്ചുയര്‍ന്നതാണ് യു.എസ്. ഭരണകൂടത്തെ വെട്ടിലാക്കിയത്. രാജ്യത്തിന് വരുത്താവുന്ന പരമാവധി കടമായി നിലവില്‍ നിശ്ചയിക്കപ്പെട്ട തുക 14.3 ലക്ഷം കോടി ഡോളറാണ്. കടം ഈ പരിധിയില്‍ എത്തിയാല്‍ പിന്നെ വായ്പയെടുക്കാന്‍ പറ്റില്ല.

അതോടെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ഇതൊഴിവാക്കാന്‍ ഇനിയും വായ്പയെടുക്കണമെങ്കില്‍ വായ്പപ്പരിധി ഉയര്‍ത്തണ്ടേയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം