ഫെയ്‌സ്ബുക്ക് വിട്ട് 50 ശതമാനം പേര്‍ ഗൂഗിള്‍ പ്ലസിലേക്ക്

August 3, 2011 രാഷ്ട്രാന്തരീയം

കാലിഫോര്‍ണിയ: പുതുതായി രംഗത്തെത്തിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്ക് വിടാന്‍ 50 ശതമാനം ഉപഭോക്താക്കളും തയ്യാറാണെന്ന് സര്‍വെ.
ഇപ്പോഴും പരീക്ഷണഘട്ടത്തിലുള്ള ഗൂഗിള്‍ പ്ലസില്‍ അംഗബലം 18 മില്യണ്‍ തികയുന്ന സമയത്താണ് ഇത്തരമൊരു സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ 750 മില്യണ്‍ ആണ്. ‘പിസി മാഗസിന്‍’ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ്, പങ്കെടുത്ത പകുതിപ്പേരും ഗൂഗിള്‍ പ്ലസിന് വേണ്ടി ഫെയ്‌സ്ബുക്കിനെ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് അഭിപ്രായപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം