വ്യാജ ഏറ്റുമുട്ടല്‍: ഗീതാ ജൊഹ്‌രിയ്‌ക്ക്‌ സമന്‍സ്‌

July 30, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

അഹമ്മദാബാദ്‌: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റമുട്ടല്‍ കേസ്‌ ആദ്യം അന്വേഷിച്ച ഗുജറാത്ത്‌ ഐപിഎസ്‌ ഓഫീസര്‍ ഗീതാ ജോഹ്‌രിയോട്‌ ആഗസ്റ്റ്‌ പത്തിന്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചു. ഗുജറാത്ത്‌ സിഐഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ്‌ ഗീതാ ജോഹ്‌രി കേസ്‌ അന്വേഷിച്ചത്‌. ഇപ്പോള്‍ രാജ്‌കോട്ട്‌ സിറ്റി കമ്മീഷണറായ അവര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുകയാണ്‌. ആഗസ്റ്റ്‌ ആറിന്‌ തിരികെ നാട്ടിലെത്തും.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ജനുവരിയില്‍ കേസ്‌ ഏറ്റെടുത്ത സിബിഐ ഗീതാ ജൊഹ്‌രിയെ ഇതിന്‌ മുന്‍പ്‌ രണ്‌ടുവട്ടം ചോദ്യം ചെയ്‌തിരുന്നു. ഗുജറാത്തിലെ ആദ്യ വനിതാ ഐപിഎസ്‌ ഓഫീസര്‍ കൂടിയാണ്‌ ഇവര്‍.ഗുജറാത്ത്‌ മുന്‍ ഡിജിപി പി.സി പാണ്‌ഡയോട്‌ ആഗസ്റ്റ്‌ 11ന്‌ ഹാജരാകാനും സിബിഐ സമന്‍സ്‌ അയച്ചിട്ടുണ്‌ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം