മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് മന്ത്രിമാര്‍ക്ക് ഫോണ്‍ ചെയ്തയാള്‍ അറസ്റ്റിലായി

August 3, 2011 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ ഇരുന്ന്  ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മലയിന്‍കീഴ് സ്വദേശി ചെല്ലാ ചന്ദ്രന്‍ ജോസ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയ ഇയാള്‍ ഉമ്മന്‍ചാണ്ടിയെ ഓഫീസിലെ കസേരയില്‍ എത്തി ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രിയെത്തി ആരാണെന്ന് ചോദിച്ചപ്പോള്‍ ‘ആം ദ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്നായിരുന്നു ഇയാളുടെ മറുപടി. ഉടന്‍ തന്നെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്‍ ജോസ് അവിടെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം