വേജ് ബോര്‍ഡ്: സുപ്രീംകോടതി നിര്‍ദേശം തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

August 3, 2011 ദേശീയം

ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകരുടേയും പത്രജീവനക്കാരുടേയും വേതന പരിഷ്‌കരണത്തിനുള്ള ജസ്റ്റിസ് മജീദിയ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും കേന്ദ്രസര്‍ക്കാര്‍. വേജ് ബോര്‍ഡ് ശുപാര്‍ശ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കോടതി തീരുമാനം അനുസരിച്ച് മാത്രമേ വിഷയത്തില്‍ ഇടപെടാന്‍ കഴിയൂവെന്നും ഖാര്‍ഗെ സഭയില്‍ പറഞ്ഞു.  കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം എം.പി.അച്യുതന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് തൊഴില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം