തച്ചങ്കരി: കുറ്റപത്രം ഉടന്‍വേണമെന്ന്‌ ഹൈക്കോടതി

July 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ടോമിന്‍ തച്ചങ്കരിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ മിത്രക്കരി സ്വദേശി ബോബി കുരുവിള നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. തച്ചങ്കരി വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചകാര്യം വിജിലന്‍സ്‌ അന്വേഷണത്തില്‍ കണ്‌ടെത്തിയിട്ടുണ്‌ടെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന്‌ തച്ചങ്കരി വകുപ്പ്‌ തലനടപടി നേരിട്ടുകൊണ്‌ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന്‌, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുകയും ഉടന്‍ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം