അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

August 4, 2011 കേരളം

തിരുവനന്തപുരം:  പ്രശ്‌നങ്ങള്‍ അടുത്തമാസം 20നകം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി വി.എസ് ശിവകുമാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന്  വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും ബസ് ഉടമകള്‍ പിന്മാറി. നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് കമ്മീഷന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാമെന്ന് ഉടമകള്‍ സമ്മതിച്ചു.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം