ദേവീകൃഷ്ണയ്ക്ക് സ്വീകരണം നല്‍കി

August 4, 2011 കായികം

തിരുവനന്തപുരം:  കാഠ്മണ്ഡുവില്‍ നടന്ന സൗത്ത് ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ദേവീകൃഷ്ണയ്ക്ക് സ്വീകരണം നല്‍കി.  തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ ദേവിയെ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മെഡലും ബൊക്കയും നല്‍കി സ്വീകരിച്ചു. അതിനുശേഷം സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ബൊക്ക നല്‍കി അനുമോദിച്ചു.  തൃശ്ശൂര്‍ വിമല കോളേജിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ കായികതാരമാണ് തിരുവനന്തപുരം സ്വദേശിയായ ദേവീകൃഷ്ണ. വില്ലടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം