ഓംപ്രകാശും പുത്തന്‍പാലം രാജേഷും റിമാന്‍ഡില്‍

July 30, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ കുപ്രസിദ്ധരായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും മറ്റൊരു കേസില്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു. 2006-ല്‍ അമ്പലമുക്ക്‌ സ്വദേശി പളനി കൃഷ്‌ണനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ്‌ തിരുവനന്തപുരം സെക്കന്റ്‌ അഡീഷണല്‍ അസിസ്റ്റന്റ്‌ കോടതിയുടെ നടപടി. കേസില്‍ ഇവര്‍ ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരാണെന്ന്‌ കോടതി കണെ്‌ടത്തിയിരുന്നു. റിമാന്‍ഡ്‌ ചെയ്‌ത പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. ഗുണ്‌ടാവിരുദ്ധ നിയമപ്രകാരമുള്ള കരുതല്‍ തടങ്കലിന്‌ ശേഷം ഒരുമാസം മുമ്പാണ്‌ പുത്തന്‍പാലം രാജേഷും ഓംപ്രകാശും ജയില്‍ മോചിതരായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം