ആഴിമല ശിവക്ഷേത്രത്തില്‍ ഇളനീര്‍ അഭിഷേകവും പ്രസാദ ഊട്ടും

August 5, 2011 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: വിഴിഞ്ഞത്തിനു സമീപം പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തില്‍ ചിങ്ങം 1ന് (ആഗസ്റ്റ് 17) ഇളനീര്‍ അഭിഷേകവും പ്രസാദ ഊട്ടും കണിക്കുല സമര്‍പ്പണവും നടക്കും. രാവിലെ 4ന് പള്ളിഉണര്‍ത്തല്‍, 4.10ന് നിര്‍മ്മാല്യം, 4.20ന് ക്ഷീരധാര, 4.30ന് ദീപാരാധന, 5ന് മഹാഗണപതി ഹോമം, 5.10ന് പ്രസാദ ഊട്ട്, 6ന് ഇളനീര്‍ അഭിഷേകം, 7ന് ഉഷപൂജ, 10ന് ശ്രീഭൂതബലി, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന. അഭിഷേകത്തിനുള്ള ഇളനീരും കണിക്കുല സമര്‍പ്പണത്തിനുള്ള വാഴക്കുലയും 16ന് തന്നെ ക്ഷേത്രത്തിലെത്തിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍