അഭിഷേക് മനു സിങ്‌വി സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റെന്ന് ചെന്നിത്തല

August 5, 2011 കേരളം

കൊച്ചി: കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി  സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റായിപോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിങ്‌വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം മറക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടായത് വേദനാജനകമാണ്. പ്രതിഷേധം നേരിട്ടറിയിക്കുമെന്നു ചെന്നിത്തല പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാണ്. എന്‍ഡോസള്‍ഫാന്റെ പൂര്‍ണ നിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഇതിനെ മറികടന്നുകൊണ്ടാണ് സിങ്‌വി കോടതിയില്‍ ഹാജരായത്. അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കേസുകള്‍ ഏറ്റെടുക്കാം. എന്നാല്‍ ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് ഇതുപോലെ ചെയ്യരുതെന്നും ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം