സ്വര്‍ണ വില കുതിക്കുന്നു

August 6, 2011 കേരളം

കൊച്ചി: സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 18160 രൂപയായി. ഗ്രാമിന് 2270 രൂപയും പവന് 18160 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും പുതിയ വില.രണ്ടു തവണയായി  200 രൂപയാണ് ഇന്ന് കൂടിയത്. പവന് 17960 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്. യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് ബുള്ള്യന്‍ വിപണിയിലും സ്വര്‍ണ വില കൂടാന്‍ കാരണമായി.
ഡോളറിന് വിലയിടിച്ചതാണ് സ്വര്‍ണത്തെ പുതിയ വിലക്കയറ്റത്തിന് കാരണം അതേസമയം ഇത് ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക്  നയിക്കുമോ എന്നും ആശങ്കയുണ്ട്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവര്‍ ഇകഴ്ത്തിയതും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറയുന്നത്. ‘AAA’ യില്‍ നിന്നും AA+ ആയാണ് റേറ്റിങ് കുറഞ്ഞത്. ഇത് ആഗോള ഓഹരി വിപണികളിലെല്ലാം നഷ്ടമുണ്ടാക്കി. ഇതെത്തുടര്‍ന്ന് ആഗോള വിപണികളില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 7.19 ഡോളര്‍ വര്‍ധനവോടെ 1663.39 ഡോളര്‍ നിരക്കിലെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം