അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായതിനോടു പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

August 6, 2011 കേരളം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായതിനോടു  പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഭിഷേക് സിങ്‌വിയുടേതായി മാധ്യമങ്ങളില്‍ നിന്നു വന്നതില്‍ നിന്നു വ്യത്യസ്തമായ അഭിപ്രായമാണ് അദ്ദേഹം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടു പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം