അച്ചടക്ക നടപടികള്‍ക്കെതിരെ വി.എസ്. കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി

August 6, 2011 ദേശീയം

കൊല്‍ക്കത്ത: തനിക്ക് അനുകൂലമായി പ്രകടനം നടത്തിയതിന്റെ പേരിലുള്ള അച്ചടക്ക നടപടികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനാണ് അദ്ദേഹം പരാതി കൈമാറിയത്. സമ്മേളനം പ്രഖ്യാപിച്ച സമയത്തെ ഇത്തരം നടപടികള്‍ അനുചിതമാണെന്നും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചപ്പോള്‍ അതിനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നേരത്തേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം