ഏകദിനം: രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി; ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല

August 6, 2011 ദേശീയം

രാഹുല്‍ ദ്രാവിഡ്‌

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെ രണ്ടു ടെസ്റ്റുകളിലും മികച്ച പ്രകടനം കാഴ്ച വച്ച രാഹുല്‍ ദ്രാവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മധ്യനിര ബാറ്റ്‌സ്മാനായ ദ്രാവിഡ് ഏകദിന ടീമിലെത്തുന്ന ത്. കൈവിരലിനു പരുക്കേറ്റ യുവ്‌രാജ് സിങ്ങിനെയും ടീമില്‍ നിന്ന് ഒഴിവാക്കി.

മഹേന്ദ്രസിങ് ധോണി, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, ആര്‍. അശ്വിന്‍, പ്രവീണ്‍ കുമാര്‍, മുനാഫ് പട്ടേല്‍, ഇഷാന്ത് ശര്‍മ, വിനയ് കുമാര്‍, അമിത് മിശ്ര, പാര്‍ഥിവ് പട്ടേല്‍ എന്നിവരാണ് ടീമംഗങ്ങള്‍.

ഓഗസ്റ്റ് 31 നാണ് ട്വന്റി 20 മല്‍സരം. തുടര്‍ന്ന് അഞ്ചു മല്‍സരങ്ങളുള്ള ഏകദിന പരമ്പര തുടങ്ങും. സെപ്റ്റംബര്‍ മൂന്നിനു ചെസ്റ്റര്‍ ലെ സ്ട്രീറ്റിലാണ് ആദ്യ ഏകദിനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം