ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവപ്രശ്‌നം

August 7, 2011 കേരളം

തിരുവനന്തപുരം: കോടികളുടെ അമൂല്യ സ്വത്തുക്കള്‍ കണ്ടെത്തിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നാളെ മുതല്‍ ദേവപ്രശ്‌നം നടത്തുന്നു. ക്ഷേത്രത്തിലെ നിലവറിയിലെ കണക്കെടുപ്പിന് ദേവഹിതം ഉണ്ടോ എന്ന് അറിയുന്നതിനാണിത്. രാജകുടുംബത്തിന്റെ തീരുമാനപ്രകാരമാണ് ദേവപ്രശ്‌നം നടത്തുന്നത്. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ദേവപ്രശ്‌നം മൂന്നു ദിവസം തുടരും.

നാളെ രാവിലെ 8.30ന് തുടങ്ങുന്ന ദേവപ്രശ്‌നത്തില്‍ പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഈ മാസം 10ന് ബി നിലവറയുടെ പരിശോധന ആരംഭിക്കും. അതിന് മുന്‍പ് ദേവപ്രശ്‌നം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം