കോട്ടയത്ത് ഉരുള്‍പൊട്ടല്‍; കനത്ത നാശം

August 7, 2011 കേരളം

കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. എരുമേലി   കണമല, പൂഞ്ഞാര്‍ ചോലത്തടം, കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോരുത്തോട് ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. നിരവധി വീടുകള്‍ക്കും നാശനഷ്ടമുണ്ട്.

കാഞ്ഞിരപ്പള്ളിക്കു സമീപം പാറത്തോടിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. അതേസമയം എരുമേലി നാല്‍പതാം മൈലലില്‍ മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പാലാ-പൊന്‍കുന്നം, ഈരാറ്റുപേട്ട-പാലാ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം