മിഗ്-21 യുദ്ധ വിമാനങ്ങള്‍ ഒഴിവാക്കി പുതിയ മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍ വരുന്നു

August 7, 2011 ദേശീയം

മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍

മിഗ് 21 വിമാനം

ന്യൂഡല്‍ഹി: മിഗ്-21 യുദ്ധ വിമാനങ്ങള്‍ 2017ഓടെ പൂര്‍ണമായും ഒഴിവാക്കാന്‍  വ്യോമസേന തീരുമാനിച്ചു. ഈ അടുത്തകാലത്തുണ്ടായ അപകടങ്ങളാണ് ഈ തീരുമാനത്തിലെത്തിയത്. പകരം അത്യാധുനിക മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ ക്രാഫ്റ്റുകളായ സു-30എംകെഐ, എല്‍സിഎ എന്നിവ കൂടുതലായി വാങ്ങും. ഇതോടൊപ്പം റഷ്യന്‍ നിര്‍മ്മിത അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളും വാങ്ങുമെന്നു സംസ്ഥാനങ്ങളുടെ പ്രതിരോധ ചുമതലയുള്ള എം.എം പള്ളം രാജു പറഞ്ഞു.

കഴിഞ്ഞ 45 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന 946 മിഗ് വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ 476 എണ്ണം പല അപകടങ്ങളിലായി നഷ്ടപ്പെട്ടു. പഴഞ്ചന്‍ സാങ്കേതിക വിദ്യയാണ് അപകടങ്ങള്‍ക്കെല്ലാം കാരണമെന്നു മന്ത്രാലയം നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം