പെഷാവറിനു സമീപം ടാങ്കറുകള്‍ തകര്‍ന്നു

August 7, 2011 രാഷ്ട്രാന്തരീയം

പെഷാവര്‍: അഫ്ഗാനിലെ നാറ്റോ സേനയ്ക്കു ഓയിലുമായി പോവുകയായിരുന്ന 15 ടാങ്കറുകള്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറിനു സമീപം വന്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. താലിബാനാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. റിങ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറുകളാണ് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഇതേ തുടര്‍ന്നു വന്‍ അഗ്നിബാധ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

50 ടാങ്കറുകള്‍ മേഖലയില്‍ പാര്‍ക്കു ചെയ്തിരുന്നു. ബോംബുകള്‍ ടാങ്കറിലാണോ, ഭൂമിക്കടിയിലാണോ വച്ചിരുന്നതെന്നു വ്യക്തമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം