ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് വിഎസ്

August 8, 2011 കേരളം

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി വിധി വന്നതിനാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അധികാരത്തില്‍ തുടരണമോ എന്ന് അദ്ദേഹം നിശ്ചയിക്കണം. രാജിവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. പാമൊലിന്‍ കേസില്‍ എതിരായ വിധിയുണ്ടായാല്‍ എന്തു നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് നേരത്തെ തിരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞെന്നു മാധ്യമങ്ങളില്‍ വന്നത് വി.എസ്. ചൂണ്ടിക്കാട്ടി. ആ വാക്കു പാലിക്കണം. രാജിയല്ലാതെ മറ്റൊരു പോംവഴിയില്ല- വി.എസ്. പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം