രാജിവയ്‌ക്കേണ്ടതില്ലെന്ന് എ.കെ.ആന്റണി

August 8, 2011 ദേശീയം

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന്   കേന്ദ്രമന്ത്രി എ.കെ.ആന്റണി. വിജിലന്‍സ് കോടതി വിധി വന്നതിന് പിന്നാലെ യോഗം ചേര്‍ന്ന യുഡിഎഫ് നേതാക്കളാണ്   ഈ വിഷയത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായം തേടിയത്. നിയമപരമായി നോക്കിയാലും രാജിവയ്‌ക്കേണ്ട തില്ലെന്നായിരുന്നു ആന്റണിയുടെ നിലപാട്. രാജിയെകുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് പാര്‍ട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചും ചിന്തിക്കണമെന്നും   ആന്റണി നിര്‍ദേശിച്ചു. അതേസമയം അന്വേഷണം നിയമപരമായും ധാര്‍മ്മികമായും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ തെറ്റുകാരനായി കാണാനാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം