ശാന്തിജോലി ചെയ്യുവാന്‍ യോഗ്യത നേടിയവര്‍ക്ക് ജനിച്ച ജാതിയല്ല കര്‍മ്മമാണ് ജാതി: ശ്രീനാരായണ മഹാസഭ

August 9, 2011 കേരളം

ബാലരാമപുരം: അബ്രാഹ്മണ ശാന്തിക്കാരെ വൈദിക സുരക്ഷാസമിതി പിന്‍വലിക്കണമെന്ന് പറഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംസ്‌കാരം കുറഞ്ഞ പ്രയോഗമെന്ന് ശ്രീനാരായണഗുരു മഹാസഭ.
104 വേദങ്ങളും 6ശാസ്ത്രങ്ങളും 144 ഉപനിഷത്തുക്കളും ഉള്‍പ്പിരിവുകളും തന്ത്രസമുച്ചയങ്ങളും ആചാരാനുഷ്ടാനങ്ങളും പ്രാവര്‍ത്തികമാക്കിയവര്‍ക്ക് ജന്‍മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രഹ്മത്വം കിട്ടുന്നത് അല്ലാതെ ബ്രാഹ്മണനായി ജനിച്ചതുകൊണ്ട് ബ്രഹ്മത്വം കിട്ടുകയില്ല. ശ്രീ നാരായണഗുരുദേവന്‍ ഈഴവ സമുദായത്തിലും ചട്ടമ്പി സ്വാമികള്‍ നായര്‍ സമുദായത്തിലും വൈകുണ്ഠസ്വാമികള്‍ നാടാര്‍ സമുദായത്തിലും  മാതാ അമൃതാനന്ദമയി ദേവി ധീവര സമുദായത്തിലും ശ്രീകൃഷ്ണന്‍ യാദവ കുലത്തിലും ജനിച്ചവരാണ് എന്ന് സഭയുടെ ജനറല്‍ സെക്രട്ടറി നെടുമം ജയകുമാര്‍, മന്നോട്ടുകോണം ശാഖയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട്  പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം