പെട്രോള്‍ വില കുറയ്ക്കാന്‍ സാധ്യത

August 9, 2011 ദേശീയം

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞസാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍ വില നേരിയ തോതില്‍ കുറയ്ക്കാന്‍ സാധ്യത. അടുത്ത ചൊവ്വാഴ്ചയോടെ, എണ്ണക്കമ്പനികള്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.50 രൂപയുടെ കുറവുവരുത്തുമെന്നാണ് നിഗമനം. ക്രൂഡോയില്‍ വില കാര്യമായി കുറയുകയും ആ നിലയില്‍ സ്ഥിരത കൈവരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും ഇവിടെ വില കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി എസ്.ജയപാല്‍ റെഡ്ഡി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ, പെട്രോള്‍ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു.

അതേസമയം പെട്രോള്‍ വിലയില്‍ ലീറ്ററിന് 1.65 രൂപ പൈസ കുറയ്ക്കാനാണു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഈ മാസം 15ന് അന്തിമ തീരുമാനമെടുക്കുമെന്നു പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം