ഗണേശോത്സവം: വിഗ്രഹനിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

August 9, 2011 കേരളം

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബറില്‍ നടക്കുന്ന ഗണേശോത്സവത്തിനോടനുബന്ധിച്ചുള്ള ഗണേശവിഗ്രഹ നിര്‍മ്മാണകേന്ദ്രം ഉദ്ഘാടനവും സമര്‍പ്പണവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍വഹിച്ചു. ആഗസ്റ്റ് 8ന് 5.30 സെക്രട്ടേറിയറ്റിനുമുന്നിലുള്ള വിഗ്രഹ നിര്‍മ്മാണകേന്ദ്രത്തില്‍ ഭീമാഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്രതാരം അനന്യയും മുഖ്യാതിഥിയായി പങ്കെടുത്തു. ലയണ്‍സ് ക്ലബ് ട്രിവാന്‍ഡ്രം റോയലും ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡും ചേര്‍ന്നു നടപ്പിലാക്കുന്ന ഹെല്‍ത്ത് സ്‌കീമും മെഡിക്കല്‍ ക്യാമ്പും മേയര്‍ കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ സുബ്രഹ്മണ്യം കുമാര്‍, കണ്‍വീനര്‍ എന്‍.പരമശിവന്‍ നായര്‍, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ പത്മനാഭവര്‍മ്മ, എസ്.കൃഷ്ണകുമാര്‍, ആര്‍.ഗോപിനാഥന്‍ നായര്‍, എസ്.കെ.നായര്‍, ജയലക്ഷ്മി മാനേജിംഗ് പാര്‍ട്ട്‌നര്‍ ഗോവിന്ദന്‍,  ജയശേഖരന്‍ നായര്‍, എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, കല്ലിയൂര്‍ ശശി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം