നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

August 9, 2011 കേരളം

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാമോയില്‍ കേസിലെ കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കാലത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം സത്യസന്ധമായും ആത്മാര്‍ത്ഥമായും നിര്‍വ്വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം