വോട്ടെടുപ്പു സമയത്തെ വീഡിയോചിത്രങ്ങളുടെ പരിശോധന നാളെ നടക്കും

August 9, 2011 കേരളം

തിരുവനന്തപുരം: ധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പു സമയത്തെ വീഡിയോചിത്രങ്ങളുടെ പരിശോധന നാളെ നടക്കും. എന്നാല്‍ പരിശോധനക്ക് കാലതാമസം വരുത്തിയതിനാല്‍ വീഡിയോചിത്രങ്ങളില്‍ എഡിറ്റിങ് നടത്തിയിട്ടുണ്ടാകുമെന്ന് ആരോപിച്ച് പ്രതിപക്ഷം പരിശോധന ബഹിഷ്‌കരിക്കും. ഇത് സംബന്ധിച്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയന് പ്രതിപക്ഷാംഗങ്ങള്‍ കത്തു നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷം പങ്കെടുത്താലും ഇല്ലെങ്കിലും നാളെ വീഡിയോ പരിശോധന നടത്തുമെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിച്ചു. നാളെ വൈകുന്നേരം നാല് മണിയ്ക്കാണ് പരിശോധന നടത്തുക. ബില്‍ വോട്ടിനിട്ടപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ കള്ളവോട്ട് രേഖപ്പെടുത്തി എന്നും വീഡിയോ പരിശോധിക്കണമെന്നും പ്രതിപക്ഷമാണ് ആദ്യം ആവശ്യപ്പെട്ടത്.  തുടര്‍ന്ന് ഇവ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം