കൂറുമാറ്റനിരോധന നിയമം: നാലുപേരെ അയോഗ്യരാക്കി

August 9, 2011 കേരളം

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് ഇടുക്കി ജില്ലയില്‍ നാലുപേരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവികുളം ഗ്രാമപഞ്ചായത്തിലെ അംഗമായ ബാലന്‍ മക്കാലി, മുന്‍ അംഗങ്ങളായ രാമസ്വാമി, ഇന്ദിര, ആര്‍.വി. പളനി, വിമല്‍ ഇശക്കി മുത്തു എന്നിവരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍ അയോഗ്യരാക്കിയത്. പഞ്ചായത്തിലെ മുന്‍ അംഗം കാമരാജ് പൊന്നുസ്വാമി നല്‍കിയ പരാതിയിലാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം