ഡോ.എം. അബ്ദുല്‍ സലാം കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വിസി

August 11, 2011 കേരളം

ഡോ.എം. അബ്ദുല്‍ സലാം

കോഴിക്കോട്: ഡോ.എം. അബ്ദുല്‍ സലാമിനെ കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി തിരഞ്ഞെടുത്തു. വെള്ളായണി കാര്‍ഷിക സര്‍വകലാശാല അഗ്രോണമി വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം. സര്‍വകലാശാല തലത്തില്‍ 29 വര്‍ഷത്തെ അധ്യാപന പരിചയവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൃഷി വിജ്ഞാന്‍ പുരസ്‌കാരമടക്കം ഒട്ടേറെ ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.കൊല്ലം ചടയമംഗലം സ്വദേശിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം